കെ. എസ്. ആര്‍. ടി. സി ബസ്സുകളില്‍ സ്ഥിരം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ പുതിയ ട്രാവല്‍ കാര്‍ഡുകള്‍ കെ. എസ്. ആര്‍. ടി. സി അവതരിപ്പിക്കുന്നു. മന്തിലി ട്രാവല്‍ കാര്‍ഡുകള്‍ നാല് തരത്തിലാണ് അവതരിപ്പിക്കുന്നത്.

ബ്രോണ്‍സ് കാര്‍ഡ്

1000 രൂപ വിലയുള്ള ബ്രോണ്‍സ് കാര്‍ഡുകള്‍, റെവന്യൂ ജില്ലയ്ക്കുള്ളിലെ സിറ്റി, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി എന്നീ സര്‍വ്വീസുകളില്‍ ഉപയോഗിക്കാം.

സില്‍വര്‍ കാര്‍ഡ്‍

1500 രൂപ വിലയുള്ള സില്‍വര്‍ കാര്‍ഡുകള്‍, സിറ്റി, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് / ടൗൺ-ടൗണ്‍ ഓര്‍ഡിനറി, ജന്‍ റം നോണ്‍ എ/സി എന്നീ സര്‍വ്വീസുകളില്‍ ഉപയോഗിക്കാം..

ഗോള്‍ഡണ്‍ കാര്‍ഡ്

3000 രൂപ വിലയുള്ള ഗോള്‍ഡന്‍ കാര്‍ഡ് സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് / ടൗണ്‍-ടൗണ്‍ ഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, ജന്‍ റം നോണ്‍ എ / സി എന്നീ സര്‍വീസുകളില്‍ ഉപയോഗിക്കാം.

പ്രീമിയം കാര്‍ഡ്‍

5000 രൂപ വിലയുള്ള പ്രീമിയം കാര്‍ഡുകള്‍ ജന്‍ റം എ / സി, ജന്‍ റം നോണ്‍ എ / സി, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് / ടൗണ്‍-ടൗണ്‍ ഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ് എന്നീ ബസ്സുകളില്‍ ഉപയോഗിക്കാം.


കാര്‍ഡുകള്‍ ലഭ്യമാകുന്ന സ്ഥലങ്ങള്‍

കെ. എസ്. ആര്‍. ടി. സിയുടെ എല്ലാ ഡിപ്പോകളിലെയും സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകളില്‍ നിന്നും കാര്‍ഡുകള്‍ ലഭിക്കും. ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് നല്‍കുന്നതിനോടൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പകര്‍പ്പും അസലും ഹാജരാക്കേണ്ടതാണ്.


യാത്രക്കാര്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍

  • യാത്രാ കാര്‍ഡുമായി യാത്രചെയ്യുന്ന വേളയില്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കണ്ടക്ടറെ കാണിച്ച് ബോദ്ധ്യപ്പെടുത്തേണ്ടതാണ്.


  • കാര്‍ഡില്‍ പറഞ്ഞിരിക്കുന്ന ടൈപ്പ് ബസ്സുകളില്‍ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ.


  • കാര്‍ഡിന്‍റെ കാലാവധി ഒരുമാസം മാത്രമായിരിക്കും.


  • കാര്‍ഡ് കൈമാറ്റം ചെയ്യുവാന്‍ പാടുള്ളതല്ല.

  • EDPC - Kerala State Road Transport Corporation